ആന ആരോഗ്യവാനെന്നും പരിക്ക് ഗുരുതരമല്ലെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.
ചെന്നൈ : മേട്ടുപ്പാളയം മേഖലയിൽ അലഞ്ഞുതിരിയുന്ന ബാഹുബലി എന്ന കാട്ടാനയെ തത്ക്കാലം പിടിക്കില്ല. ആനയെ മയക്കുവെടി വച്ച് പിടികൂടി, ചികിത്സ നൽകാനുള്ള തീരുമാനം തമിഴ്നാട് വനംവകുപ്പ് മരവിപ്പിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് തീരുമാനം. ആന ആരോഗ്യവാനെന്നും പരിക്ക് ഗുരുതരമല്ലെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. ആനയുടെ വായിൽ പരിക്കേറ്റെന്നും ചികിത്സ നൽകണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആനയെ പിടികൂടാൻ വനംവകുപ്പ് ഉത്തരവിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
