Asianet News MalayalamAsianet News Malayalam

കൊവിഡ് 19: വിദേശയാത്രകളൊന്നും നടത്തിയിട്ടില്ല; കൊവിഡ് സ്ഥിരീകരിച്ച സ്ത്രീ മരിച്ചു

ഏറ്റവും ഒടുവിൽ 12 പേർക്കാണ് ഇവിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ​രോ​ഗബാധിതരുടെ എണ്ണം 191 ആയതായി ഔദ്യോ​ഗിക വക്താവ് അറിയിച്ചു.

no travel history woman died covid 19 positive
Author
Rajasthan, First Published Apr 4, 2020, 12:46 PM IST

രാജസ്ഥാൻ: വിദേശ യാത്ര നടത്തിയതിന്റെ തെളിവുകളൊന്നുമില്ലാത്ത, അറുപതു വയസ്സുള്ള സ്ത്രീ കൊവിഡ് 19 ബാധിച്ചതിനെ തുടർന്ന് മരിച്ചു. രാജസ്ഥാനിലെ ബിക്കാനീറിലെ ആശുപത്രിയിലാണ് മരണം നടന്നത്. ഏറ്റവും ഒടുവിൽ 12 പേർക്കാണ് ഇവിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ​രോ​ഗബാധിതരുടെ എണ്ണം 191 ആയതായി ഔദ്യോ​ഗിക വക്താവ് അറിയിച്ചു. പുതിയ രോ​ഗബാധിതരിൽ എട്ടു പേർ ദില്ലിയിലെ താലിബ്​ഗ് ജമാഅത്ത് സമ്മളനത്തിൽ പങ്കെടുത്ത് തിരികെ എത്തിയവരാണ്. .

നാലുദിവസം മുമ്പാണ് ബിക്കാനീറിലെ സർക്കാർ ആശുപത്രിയിൽ അറുപത് വയസ്സുള്ള സ്ത്രീയെ പ്രവേശിപ്പിച്ചത്. അവർ ഒരിടത്തും യാത്ര പോയിട്ടില്ല. ശാരീരിക വൈകല്യമുള്ള വ്യക്തിയായിരുന്നു അവർ. അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിം​ഗ് വ്യക്തമാക്കി. ബൻസര, ബിൽവാര, ജുൻജുനു. ചുരു എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് രോ​ഗബാധിതരായ എട്ടുപേർ. ഇവരിൽ രണ്ടുപേരുടെ പരിശോധനാ ഫലം ആദ്യം നെ​ഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് പോസിറ്റീവ് ആയിത്തീർന്നു. സംസ്ഥാനത്ത് ഇതോടെ 191 പേരാണ് കൊവിഡ് 19 ​രോ​ഗബാധിതർ. 

കൊവിഡ് ബാധിതരാകുമെന്ന് ഭയം; ദമ്പതികൾ ജീവനൊടുക്കി ...

 

Follow Us:
Download App:
  • android
  • ios