മമത ബാനർജിയുടെ ഭരണം ദുരന്തമാണെന്നും കൊൽക്കത്ത സുരക്ഷിതമല്ലെങ്കിൽ സന്ദേശ് ഖലി പോലുള്ളിടങ്ങളിലെ അവസ്ഥയെന്തൊകുമെന്നും അദ്ദേഹം ചോദിച്ചു.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വനിതാ നേതാവ് ക്രൂരമായി ആക്രമിക്കപ്പെട്ടെന്ന് ബിജെപി. സൗത്ത് കൊൽക്കത്തയിലെ കസബ മേഖല പ്രസിഡന്‍റ് സരസ്വതി സർക്കാറാണ് ആക്രമിക്കപ്പെട്ടതെന്ന് അമിത് മാളവ്യ പറഞ്ഞു. പരിക്കേറ്റ നേതാവിന്റെ വീഡിയോയും അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. മമത ബാനർജിയുടെ ഭരണം ദുരന്തമാണെന്നും കൊൽക്കത്ത സുരക്ഷിതമല്ലെങ്കിൽ സന്ദേശ് ഖലി പോലുള്ളിടങ്ങളിലെ അവസ്ഥയെന്തൊകുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിലെ സന്ദേശ്ഖലിയില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിരുന്നു. സിബിഐ ഒരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്. ബലാത്സംഗം, മയക്കുമരുന്ന് ആരോപണം ഉയർന്ന സന്ദേശ്ഖലിയില്‍ വിദേശ നിർമിത ആയുധങ്ങളാണ് കണ്ടെത്തിയതെന്നും വിശദമായ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
