Asianet News MalayalamAsianet News Malayalam

മണിപ്പൂരില്‍ ബി.ജെ.പിക്ക് തിരിച്ചടി; സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചു

ബി.ജെ.പി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് എന്‍.പി.എഫ് സഖ്യം വിടുന്നത്. എന്‍.പി.എഫിന്റെ അഭിപ്രായങ്ങള്‍ ബി.ജെ.പി പരിഗണിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വത്തിന് ആക്ഷേപമുണ്ടായിരുന്നു. മുന്നണിയിലെ ഘടകകക്ഷിയെന്ന പരിഗണണന പോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും എന്‍.പി.എഫ് നേതൃത്വം ആരോപിച്ചു.

NPF  withdraw alliance with BJP in Manipur
Author
Manipur, First Published May 18, 2019, 8:59 PM IST

ഇംഫാല്‍: മണിപ്പൂരില്‍ ബി.ജെ.പിക്ക് തിരിച്ചടി. മണിപ്പൂരിലെ ബി.ജെ..പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ നാഗാ പീപ്പിള്‍ ഫ്രണ്ട് (എന്‍.പി.എഫ്) പാര്‍ട്ടി തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടിയുടെ നാല് എം.എല്‍.എമാര്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും. എന്‍.പി.എഫ് നേതാവ് ടി.ആര്‍ സെലിയാംഗ് ആണ് തീരുമാനം അറിയിച്ചത്. എം.എല്‍.എമാരുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. 

ബി.ജെ.പി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് എന്‍.പി.എഫ് സഖ്യം വിടുന്നത്. എന്‍.പി.എഫിന്റെ അഭിപ്രായങ്ങള്‍ ബി.ജെ.പി പരിഗണിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വത്തിന് ആക്ഷേപമുണ്ടായിരുന്നു. മുന്നണിയിലെ ഘടകകക്ഷിയെന്ന പരിഗണണന പോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും എന്‍.പി.എഫ് നേതൃത്വം ആരോപിച്ചു.

അതേസമയം എന്‍.പി.എഫ് പിന്തുണ പിന്‍വലിച്ചാലും ബി.ജെ.പി സര്‍ക്കാരിന് ഭീഷണിയില്ല. 60 അംഗ നിയമസഭയില്‍ അവര്‍ക്ക് 36 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. ബി.ജെ.പിക്ക് മാത്രം 29 എം.എല്‍.എമാരുണ്ട്. 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ജയിച്ചുവന്നത്. 

ഇതില്‍ എട്ട് പേര്‍ പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ അവരുടെ അംഗബലം 21ല്‍ നിന്ന് 29 ആയി. നാല് എം.എല്‍.എമാരുള്ള എന്‍.പി.പി, ഓരോ എം.എല്‍.എമാര്‍ വീതമുള്ള എല്‍.ജെ.പി, എ.ഐ.ടി.സി എന്നീ കക്ഷികളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണ ബി.ജെ.പിക്കുണ്ട്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios