ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. രോഗബാധിതര്‍ 25000 കടന്നു. 24 മണിക്കൂറിനിടെ 1286 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 1012 പേരും ചെന്നൈയിലാണ്. 

11 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 208 ആയി. കോയമ്പത്തൂര്‍ തെങ്കാശി കന്യാകുമാരി അതിര്‍ത്തി ജില്ലകളിലും രോഗബാധിതര്‍ കൂടി. ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന് കൊവിഡ് സ്ഥിരീകരിച്ചു. ഇദേഹത്തിന്‍റെ ആരോഗ്യനില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.