ഭുവനേശ്വര്‍: ഐപിഎല്‍ മാച്ച് കാണുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഒഡീഷ സ്‌പെഷ്യല്‍ ആംഡ പൊലീസിലെ കോണ്‍സ്റ്റബിള്‍ മരിച്ചു. മൂന്ന് നില കെട്ടിടത്തിന് മുകളില്‍ നിന്നാണ് 27കാരനായ യോഗേശ്വര്‍ ദാസ് വീണത്. ഒഡീഷയിലെ റായഗഡ ജില്ലയിലെ ചന്ദിലിയിലാണ് സംഭവം. നബരംഗ്പൂര്‍ സ്വദേശിയാണ് ഇയാള്‍.

ചൊവ്വാഴ്ച രാത്രി കെട്ടിടത്തിന് മുകളിലിരുന്ന് രാജസ്ഥാന്‍ റോയല്‍സിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും മത്സരം കാണുകയായിരുന്നു ഇയാള്‍. പെട്ടന്നുണ്ടായ ആവേശത്തില്‍ ബാലന്‍സ് നഷ്ടമായ ദാസ് താഴേക്ക് വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മരണത്തിന് കീഴടങ്ങി.