ഭുവനേശ്വര്‍: ഗതാഗത നിയമ ലംഘനങ്ങളെക്കുറിച്ച് ബോധവത്ക്കരണം നല്‍കാന്‍പോയ എംഎല്‍എയ്ക്ക് ഗതാഗത നിയമലംഘനത്തിന് ഫൈനടിച്ച് പൊലീസ്. നോപാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്ത ഒറിസയിലെ ബിജെഡി എംഎല്‍എ അനന്ത നാരായണ്‍ ജനേയ്ക്കാണ് ഫൈനടക്കേണ്ടി വന്നത്. 

പരിഷ്ക്കരിച്ച മോട്ടോര്‍ വാഹനനിയമത്തെക്കുറിച്ച് ഭുവനേശ്വര്‍ പൊലീസ് നടത്തിയ ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എംഎല്‍എ. എന്നാല്‍ ഇദ്ദേഹത്തിന്‍റെ ഡ്രൈവര്‍ വാഹനം പാര്‍ക്ക് ചെയ്തത് നോ പാര്‍ക്കിംഗ് ഏരിയയിലായിരുന്നു.  

'നിയമം എല്ലാവര്‍ക്കും  ഒരു പോലെ ബാധകമാണ് എന്‍റെ ഡ്രൈവര്‍ വാഹനം പാര്‍ക്ക് ചെയ്തത് നോ പാര്‍ക്കിംഗ് മേഖലയിലാണ്. അതിനാലാണ് പിഴയൊടുക്കേണ്ടി വന്നത്;. ഗതാഗത നിയമങ്ങള്‍ പാലിച്ചേ മതിയാവൂ. അതില്‍ വേര്‍തിരിവ് പാടില്ല എന്നുമാണ് പിഴയൊടുക്കേണ്ടി വന്നതിനെക്കുറിച്ച് എംഎല്‍എയുടെ പ്രതികരണം.