ബാലസോർ ട്രെയിന്‍ ദുരന്തത്തെ ചൊല്ലി സർക്കാര്‍ പ്രതിപക്ഷ പോര് രൂക്ഷമാകുകയാണ്. ദുരന്തത്തിന്‍റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കില്ലെന്ന് കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ റെയില്‍വേ മന്ത്രിയുടെ രാജിയാണ് ആവശ്യപ്പെടുന്നത്.

ദില്ലി: ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് സർക്കാരിന് ഓടിയൊളിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അടിയന്തരമായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്‍റെ രാജി ആവശ്യപ്പെടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, ട്രെയിന്‍ ദുരന്തത്തെ പ്രതിപക്ഷം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

ബാലസോർ ട്രെയിന്‍ ദുരന്തത്തെ ചൊല്ലി സർക്കാര്‍ പ്രതിപക്ഷ പോര് രൂക്ഷമാകുകയാണ്. ദുരന്തത്തിന്‍റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കില്ലെന്ന് കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ റെയില്‍വേ മന്ത്രിയുടെ രാജിയാണ് ആവശ്യപ്പെടുന്നത്. 275 പേര്‍ ദുരന്തത്തില്‍ മരിച്ചുവെന്ന സർക്കാരിന്‍റെ ഔദ്യോഗിക കണക്കിനെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാന‍ർജി ചോദ്യം ചെയ്തു.

Scroll to load tweet…

പല മുന്നറിയിപ്പുകളും ഉണ്ടായിട്ടും സിഗ്നിലിംഗ് സിസ്റ്റത്തില്‍ ഉണ്ടായ വീഴ്ച കുറ്റകരമാണെന്ന് കോണ്‍ഗ്രസ് വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, പ്രതിപക്ഷം ദുരന്തസമയത്ത് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇന്ത്യയിലെ എക്കാലത്തെയും യോഗ്യതയുള്ള റെയില്‍വെ മന്ത്രിയാണ് അശ്വിനി വൈഷണവെന്നും ബിജെപി വക്താവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

YouTube video player