ബംഗളൂരു: റെയില്‍പ്പാളം മുറിച്ച് കടക്കവേ ചീറിപ്പാഞ്ഞെത്തിയ ചരക്ക് തീവണ്ടിക്ക് മുന്നില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികന്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് അത്ഭുതകരമായ രക്ഷപ്പെടലിന്‍റെ വീഡിയ പുറത്ത് വിട്ടത്.

സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍പാളം മുറിച്ച് കടക്കുകയായിരുന്നു വയോധികന്‍. പെട്ടന്നാണ് തനിക്ക് നേരെ ചരക്ക് തീവണ്ടി പാഞ്ഞ് വരുന്നത് വയോധികന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്ന പാളത്തിന് നടുക്ക് കമിഴ്ന്ന് കിടന്നതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. ഈ രക്ഷപ്പെടലിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.