പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തുന്നില്ല എന്ന് തീരുമാനിച്ച സാഹചര്യത്തിൽ ഏകകണ്ഠമായിട്ടാകും തെരഞ്ഞെടുപ്പ്. 

ദില്ലി: ലോകസ്ഭാ സ്പീക്കറായി ബിജെപി എംപി ഓം ബിർളയെ ഇന്ന് തെരഞ്ഞെടുക്കും. പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തുന്നില്ല എന്ന് തീരുമാനിച്ച സാഹചര്യത്തിൽ ഏകകണ്ഠമായിട്ടാകും തെരഞ്ഞെടുപ്പ്. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയായ ഓം ബിർള, രണ്ടാം തവണയാണ് ലോക്സഭയിൽ എത്തുന്നത്. നേരത്തെ രാജസ്ഥാനിൽ മൂന്നു തവണ എംഎൽഎ ആയിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം ഇന്ന് ലോക്സഭ പിരിയും. നാളെ രാഷ്ട്രപതി ഇരുസഭകളിലെയും എംപിമാരെ അഭിസംബോധന ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred