Asianet News MalayalamAsianet News Malayalam

ഒമാൻ വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തിരമായി തിരിച്ചിറക്കി

ടേക് ഓഫ് ചെയ്ത ഉടൻ എഞ്ചിൻ തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു വിമാനം തിരിച്ചിറക്കിയത്

Oman Air flight makes emergency landing at Mumbai airport
Author
Mumbai Airport (BOM), First Published Jul 3, 2019, 11:05 PM IST

മുംബൈ: ഒമാൻ എയർ വിമാനം മുംബൈയിൽ അടിയന്തിരമായി തിരിച്ചറക്കി. മുംബൈയിൽ നിന്ന് 200 ലേറെ പേരുമായി മസ്കറ്റിലേക്ക് പോയ വിമാനമാണ് സുരക്ഷാ കാരണങ്ങളാൽ തിരിച്ചറിക്കിയത്. ടേക് ഓഫ് ചെയ്ത ഉടൻ എഞ്ചിൻ തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു വിമാനം തിരിച്ചിറക്കിയത്.

ഒമാൻ എയർ ഡബ്ല്യുവൈ 204 വിമാനമാണ് ഇന്ന് വൈകിട്ട് 4.15 ന് മുംബൈയിൽ നിന്ന് പറന്നുയർന്നത്. പത്ത് മിനിറ്റിന് ശേഷം വിമാനം തിരിച്ചിറക്കുന്നതിനായി പൈലറ്റ് ആവശ്യപ്പെട്ടു. പിന്നാലെ ഛത്രപതി ശിവജി വിമാനത്താവളത്തിൽ അടിയന്തിര ഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 4.50 ഓടെ വിമാനം തിരിച്ചിറക്കി.

വിമാനത്തിൽ ഈ സമയത്ത് 205 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.

Follow Us:
Download App:
  • android
  • ios