ആദ്യ തരംഗത്തിലും അനുഭവിക്കേണ്ടി വന്നു എന്നാല്‍ നാലുദിവസത്തിനുള്ളില്‍ രോഗമുക്തി നേടാനായി. എന്നാല്‍ ഈ തരംഗത്തില്‍ കഴിഞ്ഞ 25 ദിവസമായിട്ടും രോഗമുക്തി നേടാനായില്ലെന്നാണ് എന്‍ വി രമണ
ഒമിക്രോണ്‍ (Omicron) നിശബ്ദ കൊലയാളിയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ (Chief Justice of India NV Ramana). 25 ദിവസത്തിലേറെയായി ഒമിക്രോണ്‍ മൂലം കഷ്ടപ്പെടുകയാണെന്നും എന്‍ വി രമണ പറയുന്നു. കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണ രീതിയില്‍ പുനരാരംഭിക്കണമെന്ന സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റും മുതിര്‍ന്ന അഭിഭാഷകനുമായ വികാസ് സിംഗ് ആവശ്യത്തോടാണ് ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം.
കൊവിഡ് ബാധിച്ച് നാലു ദിവസത്തിനകം രോഗമുക്തനായി. എന്നാൽ കഴിഞ്ഞ 25 ദിവസമായി അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ വിശദമാക്കി. ഒമിക്രോണ്‍ മറ്റ് കൊവിഡ് വകഭേദങ്ങളേക്കാള്‍ അപകടം കുറഞ്ഞതാണെന്നും കെട്ടിക്കിടക്കുന്ന കേസുകളില്‍ വന്‍ വര്‍ധനവുമാണെന്നാണ് വികാസ് സിംഗ് ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. ആദ്യ തരംഗത്തിലും അനുഭവിക്കേണ്ടി വന്നു എന്നാല്‍ നാലുദിവസത്തിനുള്ളില്‍ രോഗമുക്തി നേടാനായി. എന്നാല്‍ ഈ തരംഗത്തില്‍ കഴിഞ്ഞ 25 ദിവസമായിട്ടും രോഗമുക്തി നേടാനായില്ലെന്നാണ് എന്‍ വി രമണയുടെ പ്രതികരണം.
ഇതോടെ ചീഫ് ജസ്റ്റിസിന് ഇക്കാര്യത്തില്‍ ഭാഗ്യക്കുറവാണെന്നും എന്നാല്‍ സാധാരണക്കാര്‍ രോഗ മുക്തി നേടുന്നതായും വികാസ് സിംഗ് പറഞ്ഞു. കൊവിഡ് കേസുകളില്‍ കാര്യമായ കുറവ് വന്നതിന് പിന്നാലെ ഫെബ്രുവരി 14 മുതലാണ് സുപ്രീം കോടതി ബുധനാഴ്ചകളിലും വ്യാഴാഴ്ചകളിലും പൂര്‍ണരീതിയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. കൊവിഡ് മൂന്നാം തരംഗം വ്യാപകമായതിന് പിന്നാലെയാണ് സുപ്രീം കോടതി വെര്‍ച്വല്‍ മോഡിലേക്ക് മാറിയത്.
കൊവിഡ് 19; ഇന്ത്യയില്‍ കൂടുതല്‍ കേസുകളും ഒമിക്രോണ്‍ ബിഎ.2
കൊവിഡ് 19 വൈറസായ ഒമിക്രോണിന്റെ ( Omicron Variant ) ഉപവകഭേദം ബിഎ. 2 ആണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം കേസുകള്‍ ( Covid 19 India ) സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്റിസ്റ്റുകളെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ ദേശീയമാധ്യമങ്ങളെല്ലാം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നാലാഴ്ചയായി രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ള ആകെ കൊവിഡ് കേസുകളില്‍ 80 ശതമാനത്തിലധികവും ഒമിക്രോണ്‍ ബിഎ.2 ആണെന്നാണ് റിപ്പോര്‍ട്ട്. പുനെയില്‍ കഴിഞ്ഞ ഒരാഴ്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ കാര്യം ഉദാഹരണമായെടുത്താല്‍, 85 ശതമാനത്തിലധികവും ഒമിക്രോണ്‍ ബിഎ.2 ആയിരുന്നു. അതേസമയം നിലവില്‍ പുനെയില്‍ കേസുകള്‍ കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വീണ്ടും കൊവിഡ് ബാധിക്കാനുള്ള സാധ്യത ഒമിക്രോണില്‍ കൂടുതലോ?
കൊവിഡ് 19 രോഗവുമായുള്ള ( Covid 19 Disease ) നിരന്തര പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. രോഗകാരിയായ വൈറസിന് സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങളാണ് ( Virus Variant ) നിലവില്‍ നാം നേരിടുന്ന ഒരു വലിയ പ്രശ്‌നം. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി രോഗതീവ്രതയും രോഗവ്യാപനവും വര്‍ധിച്ച അവസ്ഥയായിരുന്നു കൊവിഡ് രണ്ടാം തരംഗത്തില്‍ ( Second Wave ) രാജ്യം കണ്ടത്. 'ഡെല്‍റ്റ' എന്ന വകഭേദമായിരുന്നു ഇന്ത്യയില്‍ അതിശക്തമായ രണ്ടാം തരംഗത്തിന് കാരണമായത്. ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ സാധിക്കുമെന്നതായിരുന്നു 'ഡെല്‍റ്റ'യുടെ പ്രത്യേകത. ഇതിനെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ ശേഷിയുള്ള 'ഒമിക്രോണ്‍' എന്ന വകഭേദമാണ് നിലവില്‍ മൂന്നാം തരംഗത്തിന് കാരണമായിരിക്കുന്നത്.രോഗവ്യാപനം വേഗത്തിലാക്കുമെങ്കിലും രോഗതീവ്രതയുടെ കാര്യത്തില്‍ 'ഡെല്‍റ്റ'യില്‍ നിന്ന് വ്യത്യസ്തമാണ് 'ഒമിക്രോണ്‍' എന്നാണ് വിലയിരുത്തല്‍. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണവും മരണനിരക്കും കുറഞ്ഞുവെന്നത് ഇതിനുദാഹരണമാണ്. ഇതിനിടെ ഒരിക്കല്‍ കൊവിഡ് ബാധിക്കപ്പെട്ടവരില്‍ തന്നെ പിന്നീട് പല തവണ കൊവിഡ് ബാധിക്കപ്പെടുന്ന സംഭവങ്ങളും ധാരാളമായി റിപ്പോര്‍ട്ട് ചെയ്തു
