Omicron : സംസ്ഥാനങ്ങളിലെ സാഹചര്യം കേന്ദ്രം ഇന്ന് വിലയിരുത്തും; വാക്സീനേഷൻ ഊർജിതമാക്കും
അതിവേഗം പടരുന്ന വൈറസ് ഇന്ത്യയിൽ മൂന്നാം തരംഗത്തിന് കാരണമാകുമോ എന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്. രോഗ വ്യാപനത്തിനൊപ്പം രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടാതാരിക്കാനുള്ള നടപടികൾക്കാണ് സർക്കാർ ഊന്നൽ കൊടുക്കുന്നത്

ദില്ലി: ഒമിക്രോൺ(omicron) ഭീഷണി നിലനിൽക്കുന്നതിനാൽ സംസ്ഥാനങ്ങളിലെ സാഹചര്യം കേന്ദ്രം(central govt) ഇന്ന് വിലയിരുത്തും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് (rajesh bhooshan)യോഗം വിളിച്ചത്. ഓരോ സംസ്ഥാനവും എന്തൊക്കെ നടപടി സ്വീകരിച്ചു എന്നതടക്കം വിശദാംശങ്ങൾ യോഗം വിശദമായി പരിശോധിക്കും.
ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷണത്തിൽ വയ്ക്കാനും 7ാം ദിവസം പരിശോധന നടതതാനവും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
അതിവേഗം പടരുന്ന വൈറസ് ഇന്ത്യയിൽ മൂന്നാം തരംഗത്തിന് കാരണമാകുമോ എന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്. രോഗ വ്യാപനത്തിനൊപ്പം രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടാതാരിക്കാനുള്ള നടപടികൾക്കാണ് സർക്കാർ ഊന്നൽ കൊടുക്കുന്നത്.
രോഗം ബാധിച്ച വ്യക്തികളെ പ്രത്യേകം പാർപ്പിക്കാനുള്ള സൗകര്യം, ഓക്സിജനടക്കം ജീവൻരക്ഷാ സംവിധാനങ്ങൾ എന്നിവ പരമാവധി സംഭരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒപ്പം മാസ്കും ശാരീരിക അകലവും അടക്കം പ്രാഥമിത പ്രതിരോധ തത്വങ്ങൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം
വാക്സീനേഷൻ പരമാവധി കൂട്ടാനും നിർദേശം നൽകും.
ഇതിനിടെ ഒമിക്രോൺ ആശങ്കയിൽ വ്യക്തത നൽകേണ്ടത് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണെന്ന വാദവുമായി കർണാടക മുഖ്യമന്ത്രി രംഗത്തെത്തി.കൊവിഡ് പോസിറ്റീവായ ദക്ഷിണാഫ്രിക്കൻ സ്വദേശിയുമായി സമ്പർക്കത്തിൽ വന്ന 12 പേർ നിരീക്ഷണത്തിൽ ആണ് കർണാടകയിൽ. ഇവരുടെ സാമ്പിൾ ജനിതക ശ്രേണീകരണത്തിനായി lCMRന് കൈമാറിയിട്ടുണ്ട്. കേന്ദ്രത്തെ സ്ഥിതി ബോധ്യപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് ജാഗ്രതയിൽ തന്നെ തുടരുകയാണെന്നും കർണാടക സർക്കാർ വ്യക്തമാക്കി