ലഖ്നൗ: ഭരണഘടനാ ദിനത്തില്‍ അംബേദ്ക്കര്‍ പ്രതിമ നശിപ്പിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ആസംഗഡിലാണ് അംബേദ്ക്കർ പ്രതിമ നശിപ്പിച്ചത്. ദുർഗേഷ് യാദവ് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിസാമാബാദ് പ്രദേശത്തെ ഭൈറോൺപുർകല ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. പ്രദേശത്തെ പ്രൈമറി സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമ  മദ്യപിച്ചെത്തിയ സംഘമാണ് നശിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു. സംഭവവുമായി ബന്ധമുള്ള ഒരാളെ അറസ്റ്റ് ചെയ്തുവെന്നും മറ്റുള്ളവർക്കായി തെരച്ചിൽ നടക്കുകയാണെന്നും ആസംഗഡ് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

അസംഗഡിൽ ഇതാദ്യമായല്ല അംബേദ്കറുടെ പ്രതിമ നശിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ കപ്തംഗഞ്ച് പൊലീസ് സ്റ്റേഷന് കീഴിലുള്ള രാജപട്ടി ഗ്രാമത്തിൽ അംബേദ്കറുടെ പ്രതിമ നശിപ്പിച്ചിരുന്നു.