ബെം​ഗളൂരു: കർണാടകത്തിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കാസർകോട് സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്. 48 വയസായിരുന്നു. കാസർകോട് പുത്തിഗെ മുഗു സ്വദേശിയാണ് യുഎം മുഹമ്മദ് കുഞ്ഞി. 

കർണാടകയിലെ ഹുബ്ബള്ളിയിൽ പാചക തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കർണാടകയിൽ കൊവിഡ് രോഗബാധിതനായി മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മുഹമ്മദ് കുഞ്ഞി.