Asianet News MalayalamAsianet News Malayalam

സിദ്ദിഖ് കാപ്പനെതിരെ വീണ്ടും കേസെടുത്ത് യുപി പൊലീസ്, കലാപശ്രമത്തിന് കേസ്

നാലാം തീയതി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പനെ പ്രതിയാക്കിയത്. എന്നാല്‍, അഞ്ചാം തീയതി സിദ്ദിഖ് കാപ്പൻ ഹാഥ്റസിലേക്ക് പോയത്.

one more case against siddique kappan
Author
Delhi, First Published Oct 17, 2020, 9:08 AM IST

ദില്ലി: ഹാഥ്റസ് കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഒരു കേസിൽ കൂടി പ്രതിയാക്കി യുപി പൊലീസ്. ഹാഥ്റസിൽ കലാപശ്രമത്തിന്. രജിസ്റ്റർ ചെയ്ത കേസിൽ സിദ്ദിഖ് കാപ്പനെയും ഒപ്പം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയും പ്രതി ചേർത്തു. മഥുരയിൽ രജിസ്റ്റർ ചെയ്ത കേസിന് പുറമെയാണിത്. നാലാം തീയതി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പനെ പ്രതിയാക്കിയത്. എന്നാല്‍, അഞ്ചാം തീയതിയാണ് സിദ്ദിഖ് കാപ്പൻ ഹാഥ്റസിലേക്ക് പോയത്.

ക്യാംപസ് ഫ്രണ്ട് പ്രവർത്തകർക്കൊപ്പം ഹാഥ്റസിലേക്ക് പോകും വഴി കരുതൽ നടപടി എന്ന നിലയ്ക്കാണ് മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പനെ കസ്റ്റഡിയിലെടുത്തത്. പത്രപ്രവര്‍ത്തക യൂണിയൻ ദില്ലി ഘടകം സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പനെ കസ്റ്റഡിയിൽ എടുത്തതിനെതിരെ കെയുഡബ്ള്യുജെ സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നല്‍കിയിരുന്നു.

അതേസമയം, മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാഗങ്ങള്‍ സമരത്തിലേക്ക് നീങ്ങുകയാണ്. മലപ്പുറം കളക്ടറേറ്റിലാണ് കുടുംബാഗങ്ങള്‍ ഉള്‍പ്പെട്ടവര്‍ സമരം നടത്താന്‍ ഒരുങ്ങുന്നത്. ടി എന്‍ പ്രതാപന്‍ എംപി സമരം ഉദ്ഘാടനം ചെയ്യും.

Follow Us:
Download App:
  • android
  • ios