അഞ്ച് നാട്ടുകാരെയാണ് സംഘം ബന്ദികളാക്കിയത്. ഇവരെ സേന മോചിപ്പിച്ചു. 

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നാട്ടുകാരെ ബന്ദികളാക്കിയ ലഷ്കര്‍ ഭീകരരില്‍ ഒരാളെ വധിച്ചു. സുരക്ഷാ സേനയാണ് ഭീകരനെ വധിച്ചത്. അഞ്ച് നാട്ടുകാരെയാണ് സംഘം ബന്ദികളാക്കിയത്. ഇവരെ സേന മോചിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഭീകരാക്രമണങ്ങള്‍ തുടരുന്നത്. ഇനി ഇന്ത്യയിലൊരു ഭീകരാക്രമണമുണ്ടായാൽ അടങ്ങിയിരിക്കില്ലെന്നായിരുന്നു അമേരിക്ക പാകിസ്ഥാന് നല്‍കിയ അന്ത്യശാസനം. 

അതിനിടെ ജമ്മു കശ്മീരിൽ അതിർത്തിയിലും നിയന്ത്രണരേഖയിലും പാകിസ്ഥാന്‍ തുടർച്ചയായ വെടിവയ്പും ഭീകരാക്രമണവും തുടരുകയാണ്. നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. 

സോപോറിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ വീണ്ടും ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി. രണ്ടു തവണയായി ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികനും ജമ്മു കശ്മീരിൽ നിന്നുള്ള രണ്ട് പൊലീസുദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ പൊലീസുകാരിൽ ഒരാൾ എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.