Asianet News MalayalamAsianet News Malayalam

ജന്മദിനം ആഘോഷിക്കുന്നതിനിടെ ഒരു വയസുകാരന്‍ പന്ത്രണ്ടാം നിലയില്‍ നിന്നും വീണു മരിച്ചു

മകന്‍റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനായി മാതാപിതാക്കളും ബന്ധുക്കളും  വീട് അലങ്കരിക്കുന്നതിനിടെയാണ് കളിച്ചുകൊണ്ടിരുന്ന കുട്ടി ബാല്‍ക്കണിയുടെ ഗ്രില്ലിനിടയിലൂടെ പന്ത്രണ്ടാം നിലയില്‍ നിന്നും താഴേക്ക് വീണത്.

one year old boy Playing On Birthday Falls To Death From 12th Floor In Noida
Author
Noida, First Published Aug 24, 2021, 12:10 PM IST

നോയിഡ: ജന്മദിനം ആഘോഷിക്കുന്നതിനിടെ ഒരു വയസുകാരന്‍ പന്ത്രണ്ടാം നിലയില്‍ നിന്നും വീണു മരിച്ചു. ഗ്രേറ്റർ നോയിഡയിലാണ് ഒരു കുടുംബത്തിന്‍റെ സന്തോഷമൊന്നാകെ തല്ലിക്കെടുത്തിയ ദാരുണ മരണം സംഭവിച്ചത്. ഗ്രേറ്റർ നോയിഡയിലെ കാസ ഗ്രീൻസ് ഹൗസിംഗ് സൊസൈറ്റിയിലെ ഒന്നാമത്തെ ബ്ലോക്കില്‍ താമസിക്കുന്ന സത്യേന്ദ്രയുടെ മകനാണ് മരിച്ചത്.

ഒരു വയസ് പൂര്‍ത്തിയാകുന്ന മകൻ റിവാന്‍റെ പിറന്നാൾ ദിനം ആഘോഷിക്കാൻ, സത്യേന്ദ്രയും കുടുംബാംഗങ്ങളും  വീട് അലങ്കരിക്കുന്നതിനിടെയാണ് കളിച്ചുകൊണ്ടിരുന്ന കുട്ടി ബാല്‍ക്കണിയുടെ ഗ്രില്ലിനിടയിലൂടെ പന്ത്രണ്ടാം നിലയില്‍ നിന്നും താഴേക്ക് വീണത്. ബന്ധുക്കളും അതിഥികളും നോക്കി നില്‍ക്കെയാണ് ദാരുണമായ അപകടം സംഭവിച്ചത്.  കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സഭംവിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios