Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ജോലിക്ക് ഒരു വര്‍ഷത്തെ 'വര്‍ക്ക് എക്സ്പീരിയന്‍സ്' നിര്‍ബന്ധം: മാറ്റത്തിന് ഗോവ

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വഴിയായിരിക്കും എല്ലാ സര്‍ക്കാര്‍ ജോലി നിയമനങ്ങളും എന്ന് പറഞ്ഞ ഗോവന്‍ മുഖ്യമന്ത്രി 

One year work experience mandatory for govt jobs in Goa
Author
First Published Nov 9, 2022, 11:12 AM IST

പനാജി: ഗോവയില്‍ സര്‍ക്കാര്‍ ജോലിക്ക് ഒരു വര്‍ഷത്തെ ജോലി പരിചയം നിര്‍ബന്ധമാക്കുന്നു. ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഈ കാര്യം അറിയിച്ചത്. ഇത്തരത്തിലുള്ള നിബന്ധന സര്‍ക്കാറിന് വളരെ ശേഷിയുള്ള ജീവനക്കാരെ ലഭിക്കാന്‍ ഇടയാക്കുമെന്ന് ഗോവന്‍ മുഖ്യമന്ത്രി പറഞ്ഞു. വടക്കന്‍ ഗോവയിലെ തലേഗാവോ ഗ്രാമത്തില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗോവന്‍ മുഖ്യമന്ത്രി.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വഴിയായിരിക്കും എല്ലാ സര്‍ക്കാര്‍ ജോലി നിയമനങ്ങളും എന്ന് പറഞ്ഞ ഗോവന്‍ മുഖ്യമന്ത്രി സമീപ ഭാവിയില്‍ തന്നെ ഒരു വര്‍ഷത്തെ ജോലി പരിചയം എല്ലാ സര്‍ക്കാര്‍ ഉദ്യോഗത്തിനും ബാധകമാക്കുമെന്ന് അറിയിച്ചു. 

ഒരാളെ നേരിട്ട് സര്‍ക്കാര്‍ സര്‍വീസിലേക്ക് എടുക്കുന്ന രീതി അവസാനിപ്പിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്ത് പരിചയം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒരോ സര്‍ക്കാര്‍ ജോലിക്കും കൃത്യമായ ആളെ തന്നെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നിയമഭേദഗതികള്‍ അധികം വൈകാതെ വരുത്തുമെന്ന് ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. 

ഗവ‍ർണർ സ‍ർക്കാർ പോരിൽ പ്രതികരിക്കാനില്ല, രാഷ്ട്രീയ അഭിപ്രായങ്ങൾ സമയമാകുമ്പോൾ പറയുമെന്ന് ​ശ്രീധരൻ പിള്ള

മദ്യപര്‍ക്ക് സ്വര്‍ഗ്ഗമായിരിക്കില്ല ഇനി ഗോവ; വരുന്നത് വലിയ മാറ്റം.!

Follow Us:
Download App:
  • android
  • ios