കേരളത്തിലേക്ക് അടക്കം ഉള്ളിയെത്തുന്നത് നാസിക്കിൽ നിന്നാണ്. ഇവിടെ നിന്നുള്ള വിൽപന ദീർഘകാലത്തേക്ക് നിലച്ചാൽ രാജ്യത്ത് ഉള്ളിക്ഷാമം രൂക്ഷമാവും.

നാസിക്:ള്ളി വ്യാപാരികളുടെ സമരം രണ്ടാം ദിവസവും തുടരുന്നു.കയറ്റുമതി തീരുവ പിൻവലിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരികളും കർഷകരും ഉറച്ച നിലപാടിൽ തുടരുകയാണ്. രാജ്യത്ത് ഉള്ളി ലഭ്യത ഉറപ്പാക്കാനാണ് തീരുവ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി.നാസിക്കിലെ മണ്ഡികളിലെല്ലാം വിൽപന നടക്കാതായതോടെ ഗോഡൗണുകളിൽ ഉള്ളി നിറഞ്ഞ് കിടക്കുകയാണ്. 40 ശതമാനം കയറ്റുമതി തീരുവ അംഗീകരിക്കില്ലെന്ന നിലപാട് വ്യാപാരികൾ ആവർത്തിക്കുകയാണ്

കേരളത്തിലേക്ക് അടക്കം ഉള്ളിയെത്തുന്നത് നാസിക്കിൽ നിന്നാണ്. ഇവിടെ നിന്നുള്ള വിൽപന ദീർഘകാലത്തേക്ക് നിലച്ചാൽ രാജ്യത്ത് ഉള്ളിക്ഷാമം രൂക്ഷമാവും. മഹാരാഷ്ട്രയിലെ കൃഷിമന്ത്രി ധനഞ്ജയ് മുണ്ടെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കണ്ട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. എന്നാൽ രാജ്യത്ത് ഉള്ളി ലഭ്യത ഉറപ്പാക്കാനാണ് തീരുവ ഏർപ്പെടുത്തിയതെന്ന് പറഞ്ഞ മന്ത്രി നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് നൽകുന്നത്. കേന്ദ്ര ബഫർ സ്റ്റോക്കിലെ ഉള്ളി വിപണിയിലേക്ക് ഇറക്കാനുള്ള നടപടിയും കേന്ദ്രം തുടങ്ങി. ഇന്ന് മുതൽ ദേശീയ കോർപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ വഴി കിലോയ്ക്ക് 25 രൂപ നിരക്കിൽ ഉള്ളി വില്പനയും തുടങ്ങിയിട്ടുണ്ട്.

വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രം; സബ്‌സിഡി നിരക്കിൽ സവാള വിൽപ്പന; ഒരു കിലോ സവാളയുടെ വില അറിയാം

വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രം : സബ്‌സിഡി നിരക്കിൽ സവാള വിൽപ്പന | Onion price