Asianet News MalayalamAsianet News Malayalam

മസന​ഗുഡി വഴി ഊട്ടിയിലേക്ക് ഇപ്പോ പോകേണ്ട; കൊടും തണുപ്പ്, താപനില പൂജ്യം ഡി​ഗ്രിക്കടുത്ത്, കടുത്ത ആശങ്ക  

ഡിസംബറിലെ കനത്ത മഴയും തുടർന്നുള്ള തണുപ്പും തേയിലത്തോട്ടത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഉടമകളും തൊഴിലാളികളും.

Ooty temperature dip in to near zero degree prm
Author
First Published Jan 18, 2024, 7:09 PM IST

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിയിൽ കടുത്ത തണുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ താപനില പൂജ്യം ഡി​ഗ്രിയിലേക്ക് താഴ്ന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മൂടൽമഞ്ഞ് കാരണം പലയിടത്തും ആളുകൾക്ക് ജോലിക്ക് പോകാൻ പോലും കഴിയുന്നില്ല. താപനില ക്രമാതീതമായി താഴുന്നത് പ്രദേശവാസികളുടെ ആരോ​ഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഈ സമയത്ത് ഇത്രയും തണുപ്പ് ഊട്ടിയിൽ സാധാരണ ഉണ്ടാകാറില്ലെന്നും പറയുന്നു. തണുപ്പും വരണ്ട കാലാവസ്ഥയും അസാധാരണമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

പലയിടത്തും ആളുകൾ തീകൂട്ടി ചുറ്റും ഇരുന്നു ചൂട് പിടിച്ചാണ് തണുപ്പിനെ പ്രതിരോധിക്കുന്നത്.  ഔദ്യോഗിക കണക്കുകൾ പ്രകാരം കാന്തലിലും തലൈകുന്തയിലും 1 ഡിഗ്രി സെൽഷ്യസ് താപനിലയും ബൊട്ടാണിക്കൽ ഗാർഡനിൽ  ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. സാൻഡിനല്ലയിൽ മൂന്ന് ഡി​ഗ്രിയും രേഖപ്പെടുത്തി. അപ്രതീക്ഷിതമാ‌ കൊടും തണുപ്പിൽ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും ആശങ്കയിലാണ്. ആഗോളതാപനവും എൽ-നിനോ പ്രഭാവവുമാണ് ഈ മാറ്റത്തിന് കാരണമെന്ന് നീലഗിരി എൻവിറോമെന്റ് സോഷ്യൽ ട്രസ്റ്റിലെ (നെസ്റ്റ്) വി ശിവദാസ് പറയുന്നു.

ഇത്തവണ തണുപ്പ് തുടങ്ങാൻ വൈകിയെന്നും ഇത്തരമൊരു കാലാവസ്ഥാ വ്യതിയാനം നീലഗിരിക്ക് വലിയ വെല്ലുവിളിയാണെന്നും ഇതേക്കുറിച്ച് പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന വരുമാന മാർ​ഗമായ  തേയിലത്തോട്ടവും വെല്ലുവിളികൾ നേരിടുന്നു. ഡിസംബറിലെ കനത്ത മഴയും തുടർന്നുള്ള തണുപ്പും തേയിലത്തോട്ടത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഉടമകളും തൊഴിലാളികളും. ഊട്ടിയിലെ പച്ചക്കറി കൃഷിയെയും അതിശൈത്യം പ്രതികൂലമായി ബാധിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios