Asianet News MalayalamAsianet News Malayalam

സര്‍ക്കാറിനെതിരെ യോജിച്ച പോരാട്ടം; സോണിയയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും

ആം ആദ്മി പാര്‍ടിയെയും ബിഎസ്പിയെയും യോഗത്തിലേക്ക് വിളിച്ചിട്ടില്ല. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി യോഗത്തിന് ശേഷം സംയുക്ത പ്രസ്താവന പുറത്തിറക്കും.
 

opposition parties call a joint meeting in the leadership of sonia gandhi
Author
New Delhi, First Published Aug 20, 2021, 7:07 AM IST

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. വെര്‍ച്വലായാണ് യോഗം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത്പവാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും. ആം ആദ്മി പാര്‍ടിയെയും ബിഎസ്പിയെയും യോഗത്തിലേക്ക് വിളിച്ചിട്ടില്ല.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി യോഗത്തിന് ശേഷം സംയുക്ത പ്രസ്താവന പുറത്തിറക്കും. ഇന്ധന വില വര്‍ധന, കര്‍ഷക പ്രശ്‌നം, പെഗാസസ് നിരീക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യും. പാര്‍ലമെന്റ് സമ്മേളനത്തിലെ പ്രതിപക്ഷ ഐക്യം പുറത്തും കൂടുതല്‍ ശക്തമാക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios