Asianet News MalayalamAsianet News Malayalam

'പ്രതിപക്ഷം പരാജയത്തില്‍ നിന്ന് പഠിക്കണം, പാര്‍ലമെന്‍റിനെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേദിയാക്കരുത്';മോദി

നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഫലം ആത്മവിശ്വാസം പകരുന്നതാണ്.നല്ല ഭരണം ഉണ്ടായാല്‍ ഭരണവിരുദ്ധ വികാരമെന്നത് അപ്രസക്തമാകുമെന്നും മോദി പറഞ്ഞു.

Opposition should learn from failure OPPOSITION not make Parliament a platform for selfish interests'; Modi FVV
Author
First Published Dec 4, 2023, 11:06 AM IST

ദില്ലി: പ്രതിപക്ഷം പരാജയത്തില്‍ നിന്ന് പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റിനെ പ്രതിപക്ഷം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേദിയാക്കരുത്. നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഫലം ആത്മവിശ്വാസം പകരുന്നതാണ്.നല്ല ഭരണം ഉണ്ടായാല്‍ ഭരണവിരുദ്ധ വികാരമെന്നത് അപ്രസക്തമാകുമെന്നും മോദി പറഞ്ഞു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം. 

ജനങ്ങള്‍ വോട്ട് ചെയ്തതത് ബിജെപിയുടെ നല്ല ഭരണത്തിനാണ്. പാർലമെന്‍റില്‍ ഗുണപരമായ ചർച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ നിഷേധാത്മക രാഷ്ട്രീയത്തെ രാജ്യം തള്ളിക്കളഞ്ഞു. പ്രതിപക്ഷം പരാജയത്തില്‍ നിന്ന് പഠിക്കണം. പാര്‍ലമെന്‍റിനെ പ്രതിപക്ഷം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേദിയാക്കരുത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയിലുള്ള നിരാശ പാർലമെന്‍റില്‍ പ്രകടപ്പിക്കരുതെന്നും മോദി പറഞ്ഞു. അതേസമയം, പാ‍ർലമെൻ്റ് ചേരുന്നതിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുകയാണ്. 

ജയിച്ച സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയും കോൺഗ്രസും; മിസോറാമിൽ ഫലം ഇന്ന് അറിയാം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios