Asianet News MalayalamAsianet News Malayalam

ആത്മനിര്‍ഭര്‍ ഭാരത്: അര്‍ധസൈനികരുടെ കാന്റീനിലെ ആയിരത്തോളം വിദേശ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി

പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനത്തുടര്‍ന്നാണ് അര്‍ധസൈനിക വിഭാഗം സ്വദേശിവത്കരണം നടത്തുന്നത്.
 

over 1000 foreign products expelled from Paramilitary camp
Author
New Delhi, First Published Jun 1, 2020, 3:41 PM IST

ദില്ലി: അര്‍ധസൈനിക കാന്റീനില്‍ നിന്ന് ആയിരത്തോളം വിദേശ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നു. മെയ്ഡ് ഇന്‍ ഇന്‍ഡ്യയുടെ ഭാഗമായിട്ടാണ് വിദേശ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നത്. ആഭ്യന്തര ഉല്‍പ്പങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് അധികൃതര്‍ പറഞ്ഞു. ന്യൂട്ടെല്ല, കിന്‍ഡര്‍ ജോയ്, ടിക് ടാക്, ഹോര്‍ലിക്‌സ് ഓട്‌സ്, യുറേക്ക ഫോര്‍ബ്‌സ്, അഡിഡാസ് ബോഡി സ്‌പ്രേ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ചില ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഏഴ് കമ്പനികളുടെ ഉല്‍പ്പന്നങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. പകരം ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കും.

പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനത്തുടര്‍ന്നാണ് അര്‍ധസൈനിക വിഭാഗം സ്വദേശിവത്കരണം നടത്തുന്നത്. സൈനികരില്‍ 70 ശതമാനം ആളുകളും സാധനങ്ങള്‍ വാങ്ങുന്നതിനായി കാന്റീനുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, പുതിയ തീരുമാനം നടപ്പാക്കുന്നതോടെ 40 ശതമാനം ആളുകള്‍ മാത്രമേ സാധനങ്ങള്‍ക്കായി കാന്റീനുകളെ ആശ്രയിക്കുകയെന്ന്  അധികൃതര്‍ പറഞ്ഞു. 2800 കോടി രൂപയുടെ വിറ്റുവരാണ് അര്‍ധസൈനിക കാന്റീനുകളില്‍ പ്രതിവര്‍ഷം നടക്കുന്നത്.
 

Follow Us:
Download App:
  • android
  • ios