ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ജോലിക്കെത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്

ലഖ്‌നൗ: മുസാഫർനഗറിലെ ആശുപത്രികളിലും പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും നടത്തിയ മിന്നൽ പരിശോധനയിൽ 200 ലേറെ പേർ ജോലിക്കെത്തിയില്ലെന്ന് കണ്ടെത്തി. ജീവനക്കാർ പതിവായി മുങ്ങുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ആകെ 202 ജീവനക്കാരാണ് ജോലിക്കെത്താതിരുന്നത്. ഇവരിൽ 23 ഡോക്ടർമാരും 21 നഴ്‌സുമാരും ഉൾപ്പെടും. ഇവരുടെ ഈ ദിവസത്തെ വേതനം റദ്ദാക്കിക്കൊണ്ട് കളക്ടർ ഉത്തരവിട്ടു. ഇതിന് പുറമെ, എല്ലാവരോടും വിശദീകരണം തേടാനും വകുപ്പ് തല നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചു.