Asianet News MalayalamAsianet News Malayalam

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നു; സ്‌കൂളിലെ 30 പേര്‍ക്ക് കൊവിഡ്

സെപ്റ്റംബര്‍ മൂന്നിനാണ് ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 120 കുട്ടികളെയാണ് പരിശോധിച്ചത്.
 

Over 30 test Covid positive after schools reopen in Tamil Nadu
Author
Chennai, First Published Sep 7, 2021, 4:36 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നതിന് പിന്നാലെ ചെന്നൈയിലെ സ്‌കൂളില്‍ 20 വിദ്യാര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തിന് ശേഷം സെപ്റ്റംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറന്നു. സെപ്റ്റംബര്‍ മൂന്നിനാണ് ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 120 കുട്ടികളെയാണ് പരിശോധിച്ചത്. കൊവിഡ് സ്ഥിരീകരിച്ച കുട്ടികളില്‍ ഒരാള്‍ മാതാപിതാക്കളോടൊപ്പം ബെംഗളൂരുവില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ സ്‌കൂള്‍ അടച്ചുപൂട്ടുമെന്ന് സംസ്ഥാന ഹെല്‍ത്ത് സുബ്രഹ്മണ്യന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് സാധാരണ ക്ലാസുകള്‍ ആരംഭിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് സര്‍ക്കാര്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളും സ്റ്റാഫുകളും കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചാല്‍ മാത്രമേ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതിയുള്ളൂ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios