മുംബൈ-ബെംഗളൂരു ഹൈവേയിലുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

പൂനെ: നാവാലെ പാലത്തിൽ ടാങ്കർ ലോറി നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ കൂട്ടിയിടിച്ചത് 48 വാഹനങ്ങള്‍. നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ 48 ലാണ് ഈ വലിയ വാഹന കൂട്ടിയിടി നടന്നത്.

പൂനെയിലേക്ക് പോവുകയായിരുന്ന ടാങ്കറിന്റെ ബ്രേക്ക് തകരാറിലാവുകയും നവലെ പാലത്തിൽ വച്ച് നിരവധി വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നുവെന്ന് സംശയിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. 

മുംബൈ-ബെംഗളൂരു ഹൈവേയിലുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റോഡിന്‍റെ ചരിവും വാഹനങ്ങളുടെ അമിതവേഗവും കാരണം നവലേ പാലം ഭാഗത്ത് അപകടങ്ങൾ പതിവാണ്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്യുകയാണ് അധികൃതര്‍.

Scroll to load tweet…

സംഭവത്തിൽ ചെറിയ കേടുപാടുകൾ സംഭവിച്ചത് ഉൾപ്പെടെ 48 വാഹനങ്ങൾക്കെങ്കിലും കേടുപാടുകൾ സംഭവിച്ചതായി പൂനെ മെട്രോപൊളിറ്റിക്കൽ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (പിഎംആർഡിഎ) അഗ്നിശമന വിഭാഗം അവകാശപ്പെട്ടു. 48 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ പറയുന്നത്.

കെ സുധാകരൻ പറയുന്നത് അസത്യം, അബദ്ധം; മാനനഷ്ട കേസുമായി അഡ്വ സികെ ശ്രീധരൻ

വിദ്യാർത്ഥിയുടെ ഒടിഞ്ഞ കൈ ചികിത്സാ പിഴവിനെ തുടർന്ന് മുറിച്ചുമാറ്റി; തലശേരി ജനറൽ ആശുപത്രിക്കെതിരെ കുടുംബം