ഔറംഗാബാദ്: താന്‍ നൃത്തം ചെയ്യുന്ന വൈറലായ വീഡിയോക്ക് വിശദീകരണവുമായി എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഔറംഗാബാദില്‍ പാര്‍ട്ടി യോഗത്തിന് ശേഷം വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍, നൃത്തം ചെയ്തതെല്ലെന്നും പാര്‍ട്ടിയുടെ ചിഹ്നമായ 'പട്ടം പറത്തല്‍' ആഗ്യം കാട്ടിയതാണെന്നുമാണ് ഒവൈസി വിശദീകരിച്ചത്. വീഡിയോ നൃത്തമെന്ന രീതിയില്‍ പ്രചരിപ്പിച്ചത് മോശപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് ഒവൈസിയുടെ നൃത്ത വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത്. 
പ്രസംഗം കഴിഞ്ഞ് വേദിയില്‍ നിന്നിറങ്ങുമ്പോഴായിരുന്നു ഒവൈസിയുടെ ആംഗ്യ പ്രകടനം.