Asianet News MalayalamAsianet News Malayalam

'അവര്‍ ജിന്നയുടെ ആളുകള്‍'; ഒവൈസിയുടെ പാര്‍ട്ടിയുടെ വിജയം ബിഹാറിന് ആപത്തെന്ന് കേന്ദ്രമന്ത്രി

'' ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പുറത്തുവന്ന ഏറ്റവും ഭീതിദമായ വിധി കിഷന്‍ഗഞ്ചില്‍നിന്നാണ്. ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മിന് ജിന്നയുടെ മനസ്സാണ്...''

Owaisi's party AIMIM has a Jinnah mindset says union minister Giriraj singh
Author
Delhi, First Published Oct 25, 2019, 6:09 PM IST

ദില്ലി: ബിഹാര്‍ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീമീന്‍ (എഐഎംഐഎം) വിജയിച്ചതിനെതിരെ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്.
 
എഐഎംഐഎമ്മിന്‍റെ വിജയത്തെ ജിന്നയുടെ ആശയത്തിന്‍റെ വിജയമെന്നാണ് ഗിരിരാജ് സിംഗ് വിളിച്ചത്.  സാമൂഹത്തിന്‍റെ കെട്ടുറപ്പിനെതിരായ ഭീഷണിയാണ് ഈ വിജയമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കിഷന്‍ഗഞ്ച് സീറ്റില്‍ വിജയിച്ചതുവഴി ബിഹാര്‍ നിയമസഭയില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് അസദുദ്ദീന്‍ നയിക്കുന്ന ഓള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീമീന്‍. 

'' ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പുറത്തുവന്ന ഏറ്റവും ഭീതിദമായ വിധി കിഷന്‍ഗഞ്ചില്‍നിന്നാണ്. ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മിന് ജിന്നയുടെ മനസ്സാണ്. അവര്‍ 'വന്ദേമാതരം' വെറുക്കുന്നു. അവര്‍ ബിഹാറിന്‍റെ കെട്ടുറപ്പിന് തന്നെ ഭീഷണിയാണ്. '' - ഗിരിരാജ് സിംഗ് ട്വീറ്റ് ചെയ്തു.  ബിഹാറിലെ ജനങ്ങള്‍ അവരുടെ ഭാവിയെക്കുറിച്ച് നിര്‍ബന്ധമായും ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റായിരുന്നു കിഷന്‍ഗഞ്ച്. ഇവിടെ 10000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്  എഐഎംഐഎം സ്ഥാനാര്‍ത്ഥി ബിജെപിയുടെ സ്വീറ്റി സിംഗിനെ പരാജയപ്പെടുത്തിയത്. 

Follow Us:
Download App:
  • android
  • ios