മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൃത്തം ചെയ്ത് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. വ്യാഴാഴ്ച ഔറംഗബാദിലെ റാലിയിലാണ് ഒവൈസി നൃത്തം ചെയ്ത് ശ്രദ്ധ നേടിയത്. 

പൈഠാന്‍ ഗേറ്റിലെ പ്രചാരണ പരിപാടിക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം വേദിയില്‍ നിന്ന് താഴേക്ക് ഇറങ്ങുമ്പോള്‍ പടിയില്‍ നിന്നാണ് ഒവൈസി ചുവടുകള്‍ വച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതിന്‍റെ വീഡിയോ പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലാവുകയായിരുന്നു.