ദില്ലിയിലടക്കം ഓക്സിജൻ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നേരത്തെ സുപ്രീംകോടതി ഇടപെട്ടിരുന്നു. ഓക്സിജൻ ലഭ്യതയിൽ കോടതി ഇടപെടരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല.

ദില്ലി: ദില്ലിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു. ഗാന്ധി ആശുപത്രിയിലും ഓക്സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്തു. 37 രോഗികളാണ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലുള്ളതെന്നും നിലവിലെ സാഹചര്യത്തിൽ ഒരു മണിക്കൂർ കൂടി ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമേ ആശുപത്രിയിൽ സ്റ്റോക്ക് ഉള്ളു എന്നും അധികൃതർ വ്യക്തമാക്കി.

ദില്ലിയിലടക്കം ഓക്സിജൻ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നേരത്തെ സുപ്രീംകോടതി ഇടപെട്ടിരുന്നു. ഓക്സിജൻ ലഭ്യതയിൽ കോടതി ഇടപെടരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല.

അതേ സമയം ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകുന്നുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നത് നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ നല്കിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌