ദില്ലി: ഐഎൻഎക്സ‌് മീഡിയ എൻഫോഴ്സ്മെന്റ് കേസിൽ പി ചിദംബരം നൽകിയ ജാമ്യഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഇപ്പോൾ ജാമ്യംനൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് എൻഫോഴ്സ്മെന്റിന്റെ വാദം. 

കേസിൽ മൂന്ന് മാസത്തിലധികമായി തിഹാർ ജയിലിൽ കഴിയുകയാണ് ചിദംബരം. ഐഎൻഎക്സ് മീഡിയ സിബിഐ കേസിൽ ചിദംബരത്തിന് ജാമ്യം കിട്ടിയിരുന്നു. ഇന്ന‌് ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ചിദംബരത്തെ പ്രത്യേക കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്ന് എൻഫോഴ്സ‌്മെന്റ് ആവശ്യപ്പെടും. തിഹാർ ജയിലിൽ കഴിയുന്ന ചിദംബരത്തെ രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഇന്ന് സന്ദർശിക്കും.