പഹൽഗാമിലെ ഭീകരാക്രമണം നടന്ന ബൈസരണ്‍ താഴ്വര നേരത്തെ തുറന്നു നൽകിയത് അറിഞ്ഞില്ലെന്ന കേന്ദ്ര വാദം തള്ളി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. അത്തരമൊരു കീഴ്വഴക്കം നിലവിലില്ലെന്നും ജമ്മു കശ്മീര്‍ പൊലീസ് ഇക്കാര്യത്തിൽ കേന്ദ്രാനുമതി തേടാറില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ദില്ലി: പഹൽഗാമിലെ ഭീകരാക്രമണം നടന്ന ബൈസരണ്‍ താഴ്വര നേരത്തെ തുറന്നു നൽകിയത് അറിഞ്ഞില്ലെന്ന കേന്ദ്ര വാദം തള്ളി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. അത്തരമൊരു കീഴ്വഴക്കം നിലവിലില്ലെന്നും ജമ്മു കശ്മീര്‍ പൊലീസ് ഇക്കാര്യത്തിൽ കേന്ദ്രാനുമതി തേടാറില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അമര്‍നാഥ് യാത്ര കാലത്ത് മാത്രമല്ല താഴ്വര തുറന്ന് നൽകാറുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ജൂണിൽ അമര്‍നാഥ് യാത്രക്കായി തുറക്കാറുള്ള ബൈസരണ്‍ താഴ്വര ഏപ്രിൽ 20ന് തുറന്നത് സുരക്ഷാസേന അറിഞ്ഞില്ലെന്ന് ഉന്നത ഉദ്യോഗസ്ഥൻ സര്‍വകക്ഷി യോഗത്തിൽ അറിയിച്ചതായി പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. താഴ്വര തുറന്നതിന് അനുമതി തേടിയിരുന്നില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥൻ പറഞ്ഞതെന്നും പ്രതിപക്ഷ നേതാക്കള്‍ യോഗത്തിനുശേഷം അറിയിച്ചിരുന്നു. താഴ്വര തുറന്നു നൽകിയതിൽ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. 

സിന്ധു നദീജലക്കരാർ മരവിപ്പിച്ചു; പാകിസ്ഥാന് കുറിപ്പ് നൽകി ഇന്ത്യ

വീട്ടിലെ അരി സൂക്ഷിച്ച ഭരണിയിൽ ഒരു പൊതി; പുറത്തെടുത്ത് തുറന്ന് നോക്കിയപ്പോൾ കണ്ടെത്തിയത് ബ്രൗൺ ഷുഗർ

YouTube video player