മുഹമ്മദ് വഖാർ എന്ന പാക്കിസ്ഥാനി സ്വദേശിയാണ് പൊലീസ് പിടിയിലായത്. പാക് പഞ്ചാബിലെ മിയാൻവാലി സ്വദേശിയായ ഇയാൾ നുഴഞ്ഞ് കയറി ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ബാരാമുള്ള എസ്പി പറയുന്നു.

ശ്രീനഗർ: കഴിഞ്ഞ ഒരു വർഷമായി ശ്രീനഗറിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന യുവാവിനെ പിടകൂടിയതായി കശ്മീർ പൊലീസ്. മുഹമ്മദ് വഖാർ എന്ന പാക്കിസ്ഥാനി സ്വദേശിയാണ് പൊലീസ് പിടിയിലായത്. പാക് പഞ്ചാബിലെ മിയാൻവാലി സ്വദേശിയായ ഇയാൾ നുഴഞ്ഞ് കയറി ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ബാരാമുള്ള എസ്പി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

2017 ജൂലൈയിൽ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ ഇയാൾ ഒരു വർഷമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏ‌ർപ്പെട്ടിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബരാമുള്ള മേഖലയിൽ തീവ്രവാദം പുനരുജ്ജീവിപ്പിക്കുയായിരുന്നു ഇയാളുടെ ലക്ഷ്യം.