ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാനില്‍ ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരവാദികളില്‍ ഒരാള്‍ പാക് പൗരനായ ജെയ്ഷെ ഇ മുഹമ്മദ് തീവ്രവാദി മുന്ന ലഹോരിയെന്ന് റിപ്പോര്‍ട്ട്. തീവ്രവാദ സംഘടനയായ ജെയ്ഷെയ്ക്ക് വേണ്ടി ദക്ഷിണ കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഇയാളും കൂട്ടാളിയുമാണ് ബോണാ ബാസാറില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 

കശ്മീര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട കൂട്ടാളി. കശ്മീരില്‍ നടന്ന പല തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കാര്‍ ബോംബ് സ്ഫോടനത്തിലുമടക്കം മുന്ന ലഹോരിക്ക് പങ്കുണ്ട്. ഐഇഡി ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ദനായ ഇയാള്‍ നിരവധി സാധാരണക്കാരുടെയും ജവാന്‍മാരുടേയും മരണത്തിന് ഇടയായ സ്ഫോടനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 30 തിനും ജൂണ്‍ 17 നും സുരക്ഷാ സേനയ്ക്ക് നേരെ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.