ജമ്മു കശ്മീരിൽ ഇന്ത്യാ - പാക് അതിർത്തിയോട് ചേർന്ന ലീപ താഴ്‌വരയിൽ പാകിസ്ഥാൻ്റെ പ്രകോപനം. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സൈനികർ വെടിയുതിർത്തു. ഇന്ത്യ പ്രത്യാക്രമണം നടത്തി. മെയ് പത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ആക്രമണം

ദില്ലി: ജമ്മു കശ്മീരിലെ ലീപ താഴ്‌വരയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഒക്ടോബർ 26-27 രാത്രിയിലാണ് സംഭവം. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സൈനികർ വെടിയുതിർത്തു. തുടർന്ന് ഇന്ത്യൻ സൈന്യം അതിശക്തമായി തിരിച്ചടിച്ചതോടെ പാക് സൈനികർ പിൻവാങ്ങി. മെയ് പത്തിന് ശേഷം ലീപ് താഴ്‌വരയോട് ചേർന്ന അതിർത്തിയിൽ ഇരുഭാഗത്തു നിന്നും ആക്രമണം ഉണ്ടായിരുന്നില്ല. പിന്നീട് ഓഗസ്റ്റ് മാസത്തിൽ പൂഞ്ച് സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും ഇന്ത്യൻ സൈന്യം ഇത് നിഷേധിച്ചിരുന്നു.