Asianet News MalayalamAsianet News Malayalam

പ്രതിപക്ഷ ബഹളത്തിൽ മുങ്ങി പാ‍ർലമെന്റ് വർഷകാല സമ്മേളനം, ഖജനാവിന് നഷ്ടം 133 കോടി

അനുവദിച്ച 54 മണിക്കൂറിൽ ഏഴ് മണിക്കൂറുകൾ മാത്രമാണ് ലോക്സഭ പ്രവ‍ർത്തിച്ചത്. രാജ്യസഭയാകട്ടെ 53 മണിക്കൂറിൽ 11 മണിക്കൂ‍റും പ്രവർത്തിച്ചു..

parliament  monsoon session engulfed in oppositions continuous disruption
Author
Delhi, First Published Jul 31, 2021, 8:08 PM IST

ദില്ലി: ഇത്തവണത്തെ പാ‍ലമെന്റ് വ‍ർഷകാല സമ്മേളനം പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. രാജ്യസഭയിലും ലോക്സഭയിലും ഒരു പോലെ പ്രതിഷേധങ്ങളുമായി പ്രതിപക്ഷം എത്തിയതോടെ 107 മണിക്കൂറിൽ 18 മണിക്കൂർ മാത്രമാണ് വ‍‍ർഷകാല സമ്മേളനത്തിൽ പാർലമെന്റ് പ്രവർത്തിച്ചത്. 

ജൂലൈ 19 മുതൽ ജൂലൈ 30വരെയായിരുന്നു പാർലമെന്റിന്റെ വർഷകാല സമ്മേളനം. അനുവദിച്ച 54 മണിക്കൂറിൽ ഏഴ് മണിക്കൂറുകൾ മാത്രമാണ് ലോക്സഭ പ്രവ‍ർത്തിച്ചത്. രാജ്യസഭയാകട്ടെ 53 മണിക്കൂറിൽ 11 മണിക്കൂ‍റും പ്രവർത്തിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാ‍ർലമെന്റിലെ വിലപ്പെട്ട 89 മണിക്കൂറുകൾ പാഴായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ 133 കോടി രൂപയാണ്  ഖജനാവിന് നഷ്ടമായത്. 

parliament  monsoon session engulfed in oppositions continuous disruption

Follow Us:
Download App:
  • android
  • ios