ദില്ലി: ദില്ലിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ശീതകാല പാര്‍ലമെന്റ് സമ്മേളനം ചേരില്ല. പകരം ബജറ്റ് സമ്മേളനത്തോടൊപ്പം ശീതകാല സമ്മേളനവും നടക്കും. ഫെബ്രുവരി ഒന്നിനാകും ബജറ്റ് അവതരണം. നേരത്തെ കൊവിഡ് വ്യാപനത്തിനിടയില്‍ മഴക്കാല സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി എംപിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശീതകാല സമ്മേളനം ഒഴിവാക്കുന്നത്.

പാര്‍ലമെന്റ് സമ്മേളന ചരിത്രത്തില്‍ ആദ്യമായല്ല ശീതകാല സമ്മേളനം മാറ്റിവെക്കുന്നത്. തലസ്ഥാനമായ ദില്ലിയില്‍ കഴിഞ്ഞ ഒരാഴ്ച കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണുള്ളത്.