അന്യായമായി തടങ്കിൽ വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.

ദില്ലി: ദില്ലി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ച് പാർലമെന്റ് അതിക്രമകേസിലെ പ്രതി നീലം ആസാദ്. അന്യായമായി തടങ്കിൽ വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ദില്ലി പോലീസ് റിമാൻഡിനായി കോടതിയെ സമീച്ചപ്പോൾ സ്വന്തം അഭിഭാഷകനെ അനുവദിച്ചില്ലെന്നും അറസ്റ്റിനു 29 മണിക്കൂറിനു ശേഷമാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. നീലം ആസാദിനെ കോടതി ജനുവരി 5 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ്