ദില്ലി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നവംബർ 18ന് തുടങ്ങും. ഡിസംബർ പതിമൂന്ന് വരെയാണ് സമ്മേളന കാലാവധി. കേന്ദ്ര പാർലമെന്‍ററി കാര്യവകുപ്പ് ലോക്സഭയുടെയും രാജ്യസഭയുടെയും സെക്രട്ടറിമാർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കൈമാറി. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയത്ത് ഇരു സഭകളിലും വിഷയം ചർച്ചയാകുമെന്ന ഉറപ്പാണ്. കേന്ദ്രം ഇത് വരെ സ്വീകരിച്ച നടപടികൾ അപര്യാപ്തമാണെന്ന് പ്രതിപക്ഷ ആരോപിക്കും.  

ജമ്മു കശ്മീർ വിഷയം ഇക്കുറിയും ലോക് സഭയിലും രാജ്യസഭയിലും ചർച്ചാവിഷയമാകും. കഴിഞ്ഞ പാർലമെന്‍റ് സെഷനിൽ 28 ബില്ലുകളാണ് പാസാക്കപ്പെട്ടത്. ഇക്കുറി എൻആർസി ഭേദഗതി ബില്ലും  തൊഴിൽ നിയമ ഭേദഗതിയും കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.