Asianet News MalayalamAsianet News Malayalam

പുറപ്പെടുന്നതിന് തൊട്ട് മുമ്പ് തനിക്ക് കൊവിഡാണെന്ന് യാത്രക്കാരൻ; സംഭവം ദില്ലി - പൂനെ ഇൻഡിഗോ വിമാനത്തിൽ

കൊവിഡ് രോഗിയുടെ അടുത്ത സീറ്റുകളിലിരുന്നവരെ ആദ്യം വിമാനത്തിൽ നിന്ന് മാറ്റി. പിന്നീട് എല്ലാ യാത്രക്കാരെയും പുറത്തിറക്കി പിപിഇ കിറ്റുകൾ വിതരണം ചെയ്തു. വിമാനം പൂർണ്ണമായും ശുചീകരിച്ച ശേഷം യാത്ര തുടർന്നു.

passenger claims of being Covid positive in pune bound indigo flight
Author
Delhi, First Published Mar 5, 2021, 6:54 PM IST

ദില്ലി: യാത്രക്കാരൻ കൊവിഡ് രോഗിയാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ദില്ലിയിൽ വിമാനം യാത്ര റദ്ദാക്കി. ദില്ലിയിൽ നിന്നും പൂനെയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഒരു യാത്രക്കാരൻ താൻ കൊവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. 

ഇൻഡിഗോയുടെ ദില്ലിയിൽ നിന്ന് പൂനെയിലേക്ക് യാത്ര തിരിക്കാനിരുന്ന 6E-286 വിമാനത്തിൽ വച്ചായിരുന്നു സംഭവം. യാത്രക്ക് മുന്നോടിയായുള്ള എല്ലാ പ്രക്രിയകളും പൂർത്തിയാക്കി എല്ലാവരും സീറ്റിൽ ഇരുന്ന ശേഷമായിരുന്നു ക്യാബിൻ ക്രൂവിനോടുള്ള വെളിപ്പെടുത്തൽ. പറയുന്നത് സത്യമാണെന്ന് കാണിക്കാനാവശ്യമായ രേഖകളും ജീവനക്കാരെ കാണിച്ചു. വിവരം അറിഞ്ഞ പൈലറ്റ് ഗ്രൗണ്ട് കണ്ട്രോളിൽ വിവരമറിയിച്ചു തുടർന്ന് യാത്ര വൈകുമെന്ന് അനൗൺസ് ചെയ്തു. 

കൊവിഡ് രോഗിയുടെ അടുത്ത സീറ്റുകളിലിരുന്നവരെ ആദ്യം വിമാനത്തിൽ നിന്ന് മാറ്റി. പിന്നീട് എല്ലാ യാത്രക്കാരെയും പുറത്തിറക്കി പിപിഇ കിറ്റുകൾ വിതരണം ചെയ്തു. വിമാനം പൂർണ്ണമായും ശുചീകരിച്ച ശേഷം യാത്ര തുടർന്നു. രോഗിയായ യാത്രക്കാരനെ ദില്ലിയിലെ സഫ്ദർജംഗ് കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. 

Follow Us:
Download App:
  • android
  • ios