സാന്‍ഫ്രാന്‍സിസ്കോ: വിമാനത്തിലെ ടോയ്‍ലറ്റിനുള്ളില്‍ കുടുങ്ങി യാത്രക്കാരി. വാഷിങ്ടണ്‍ ഡിസിയില്‍ നിന്നുള്ള യുണൈറ്റഡ് എയര്‍ലൈന്‍സിനുള്ളിലാണ് സംഭവം. അകത്തുനിന്നും കുറ്റിയിട്ട ടോയ്‍ലറ്റിന്‍റെ വാതില്‍ പിന്നീട് തുറക്കാന്‍ കഴിയാതെ വന്നതോടെയാണ് വിമാനജീവനക്കാരും യാത്രക്കാരും ആശങ്കയിലായത്.

വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ വിമാനം വഴിതിരിച്ച് ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിമാനത്താവളത്തില്‍ വച്ച് അഗ്നിശമനസേനയെത്തി വാതില്‍ തുറന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. യുവതിക്ക് പരിക്കുകളില്ല. പിന്നീട് എല്ലാ യാത്രക്കാരും മറ്റൊരു വിമാനത്തില്‍ യാത്ര തുടര്‍ന്നു. സംഭവത്തില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് യാത്രക്കാരോട് ക്ഷമാപണം നടത്തി.