ഫോൺ ചോർത്തിയതായി പുറത്തുവന്ന പട്ടിക വ്യാജ പ്രചാരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു...

ദില്ലി: കേന്ദ്രസർക്കാരിനെതിരെ ഉയരുന്ന പെഗാസസ് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസ എന്നിവരുടേതടക്കം ഫോണുകൾ ചോർത്തിയെന്ന വാർത്ത വ്യാജമാണെന്ന് രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു. ഫോൺ ചോർത്തിയതായി പുറത്തുവന്ന പട്ടിക വ്യാജ പ്രചാരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ചാരപ്പണി നടത്തി പരിചയമുള്ളത് കോൺഗ്രസിനാണെന്നും 2013 ൽ പ്രിസം വിവാദത്തിൽ ഇത് കണ്ടതാണെന്നും അതിനാൽ ഇത്തരം വ്യാജ വാർത്തകൾക്ക് പിന്നിൽ ആരാണെന്ന് ചർച്ച ചെയ്യാമെന്നും അദ്ദഹേം പറഞ്ഞു. മാധ്യമപ്രവർത്തകൻ കിം സെറ്ററിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. പെഗാസസിന്റേതെന്ന പേരിൽ പുറത്തുവിട്ട പട്ടിക എൻഎസ്ഒയുടേതാണെന്ന് ആംനെസ്റ്റി പറഞ്ഞിട്ടില്ലെന്നാണ് കിം സെറ്ററുടെ ട്വീറ്റ്. 

Scroll to load tweet…