കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ മരണത്തിന്‍റെ രഹസ്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തായ്ലാനില്‍ സംഭവിച്ച വിമാന ദുരന്തത്തിന് ശേഷം എന്ത് നടന്നുവെന്ന് അറിയേണ്ടതുണ്ട് മമത പറയുന്നു.

2015 സെപ്തംബര്‍ 18ന്  ബംഗാള്‍ സര്‍ക്കാര്‍ നേതാജിയുമായി ബന്ധപ്പെട് എല്ലാ രേഖകളും പരസ്യമാക്കി. കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍ പൊലീസിന്‍റെ കയ്യിലുള്ള ഫയലുകളാണ് പൊതു ഫയലുകളാക്കിയത്.  ജനങ്ങള്‍ക്ക് സത്യം അറിയാനുള്ള അവകാശം ഉണ്ട് മമത ട്വീറ്റ് ചെയ്തു.

നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് അനവധി ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് തായ്വാനില്‍ ആഗസ്റ്റ് 18 1945 ല്‍ നടന്ന വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചിട്ടില്ല എന്നതാണ്.