മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൌഹാന്‍ മന്ത്രിസഭയിലെ അംഗവും കൊറോണ ബന്ധപ്പെട്ട ഒരുക്കങ്ങളുടെ ചുമതലയുള്ള മന്ത്രിയുമായ പ്രേം സിംഗ് പാട്ടീലാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയത്.


ഭോപ്പാല്‍: കൊറോണ മരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഞെട്ടിക്കുന്ന പ്രതികരണവുമായി മധ്യപ്രദേശ് മന്ത്രി. മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൌഹാന്‍ മന്ത്രിസഭയിലെ അംഗവും കൊറോണ ബന്ധപ്പെട്ട ഒരുക്കങ്ങളുടെ ചുമതലയുള്ള മന്ത്രിയുമായ പ്രേം സിംഗ് പാട്ടീലാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് ബാധിച്ചുള്ള മരണങ്ങള്‍ സംസ്ഥാനത്ത് കൂടുകയാണല്ലോ എന്ന ചോദ്യത്തിന്, 'ആര് വിചാരിച്ചാലും ഈ മരണങ്ങള്‍ തടഞ്ഞു നിര്‍ത്താന്‍ സാധിക്കില്ല, എല്ലാവരും കൊറോണയ്ക്കെതിരായ സംരക്ഷണത്തിന് സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കും, നിങ്ങള്‍ പറയുന്നു കുറേപ്പേര്‍ ദിവസവും മരിക്കുന്നുവെന്ന്. ജനങ്ങള്‍ക്ക് വയസായാല്‍ അവര്‍ മരിക്കും'- മന്ത്രി വാര്‍ത്ത ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു.

Scroll to load tweet…

ഇതിന്‍റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിട്ടുണ്ട്.