പട്‌ന: കൊവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഊര്‍ജ്ജിതമായി തുടരുകയാണ്. രോഗം പടരാതിരിക്കാന്‍ സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നതാണ് അധികൃതരുടെ ആവര്‍ത്തിച്ചുളള നിർദ്ദേശം. ഈ അവരസത്തിൽ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

ബിഹാറിലെ പട്‌നയില്‍ നിന്നുളള ദൃശ്യങ്ങളാണിത്. ശനിയാഴ്ച രാവിലെയാണ് ദിഘയിലെ പച്ചക്കറി മാർക്കറ്റിൽ ആളുകൾ തടിച്ചുകൂടിയത്. ലോക്ക് ഡൗൺ നിയമം പാലിക്കാതെ, സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശവും പാലിക്കാതെയാണ് ആളുകൾ മാർക്കറ്റിൽ എത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

നിലവില്‍ ബിഹാറില്‍ 60 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉളളത്. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.