ഉച്ചയോടെ ഓഫീസിൽ എത്തിയ സേലം സിറ്റി പൊലീസ്, ജഗന്നാഥനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ചെന്നൈ : തമിഴ്നാട്ടിൽ വൈസ് ചാൻസലർ അറസ്റ്റിൽ. സേലം പെരിയാർ സർവകലാശാല വിസി ആർ.ജഗനാഥനാണ് അറസ്റ്റിലായത്. സർവകലശാല ഫണ്ട് വക മാറ്റിയെന്ന ആരോപണത്തിൽ ജഗന്നാഥനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സർക്കാർ അനുമതിയില്ലാതെ ജഗനാഥനും സർവകലാശാല രജിസ്ട്രാറും ഡയറക്ടർമാറായി ഒരു സ്വകാര്യ കമ്പനി തുടങ്ങിയതും നേരത്തെ വിവാദമായിരുന്നു.

ഭർതൃമാതാവിന്റെ മാനസിക പീഡനം, തലസ്ഥാനത്ത് യുവതി ജീവനൊടുക്കി; മര്‍ദ്ദനമേറ്റ തെളിവടക്കം പുറത്ത് വിട്ട് ബന്ധുക്കൾ

സർവകലാശാലകൾ ക്യാമ്പസിൽ തന്നെ പ്രവർത്തിക്കുന്ന കമ്പനിയുമായി ചേർന്ന് ചില വിദ്യാഭ്യാസ 
പരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ ജീവനക്കാരുടെ സംഘടന രംഗത്ത് വരികയും, പിഎംകെ അടക്കം
പാർട്ടികൾ വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉച്ചയോടെ ഓഫീസിൽ എത്തിയ സേലം സിറ്റി പൊലീസ്, ജഗന്നാഥനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം അറസ്റ്റ് എന്തിനെന്ന് അറിയില്ലെന്ന് സർവകലാശാല പിആര്‍ഒ പ്രതികരിച്ചു .2021ലാണ് ജഗനാഥൻ പെരിയാർ സർവകലാശാല വിസിയായി ചുമതല ഏറ്റെടുത്തത്. 

YouTube video player