ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മുൻ ബി.എസ്.എഫ് ഓഫീസര്‍ തേജ് ബഹദൂര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി ഉത്തരവിനായി മാറ്റിവെച്ചു. വാരണസിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ തേജ് ബഹദൂര്‍ നൽകിയ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. 

ഇതിന് പിന്നിൽ ചിലരുടെ സമ്മര്‍ദ്ദമായിരുന്നുവെന്നും കമ്മീഷൻ ബോധപൂര്‍വ്വം തന്‍റെ പത്രിക തള്ളിയതാണെന്നും തേജ് ബഹദൂര്‍ വാദിച്ചു. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി വാരണസിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെടുന്നു.