കൊച്ചിയിൽ പെട്രോളിന്  94.71നും  ഡീസലിന്  90.09 രൂപയുമാണ് ഇന്നത്തെ വില. തുടര്‍ച്ചയായി പതിനേഴാം ദിവസമാണ് ഇന്ധനവില കൂടുന്നത്. 

തിരുവനന്തപുരം: കൊവിഡ് ദുരിത കാലത്ത് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 90 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും, ഡീസലിന് 91.78 രൂപയുമാണ് ഇന്നത്തെ വില. 

Add Asianetnews as a Preferred SourcegooglePreferred

കൊച്ചിയിൽ പെട്രോളിന് 94.71നും ഡീസലിന് 90.09 രൂപയുമാണ് ഇന്നത്തെ വില. തുടര്‍ച്ചയായി പതിനേഴാം ദിവസമാണ് ഇന്ധനവില കൂടുന്നത്. മുപ്പതു ദിവസത്തിനിടെ പെട്രോളിന് നാലു രൂപയും ഡീസലിന് അഞ്ചു രൂപയും കൂട്ടിയിട്ടുണ്ട്. 

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona