കഴിഞ്ഞ ദിവസവും പെട്രോള്‍ വില ഉയര്‍ന്നതോടെയാണ് 94.93 രൂപയിലെത്തിയത്. ഡീസലിന് 85.70 രൂപയാണ് ലിറ്ററിന് വില. ദില്ലിയില്‍ 88.41 രൂപയാണ് പെട്രോളിന് വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.51 രൂപ പെട്രോളിനും 1.56 രൂപ ഡീസലിനും വര്‍ധിച്ചു. 

മുംബൈ: രാജ്യത്തെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് റെക്കോഡ് വില. പെട്രോള്‍ ലിറ്ററിന് 95 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസവും പെട്രോള്‍ വില ഉയര്‍ന്നതോടെയാണ് 94.93 രൂപയിലെത്തിയത്. ഡീസലിന് 85.70 രൂപയാണ് ലിറ്ററിന് വില. ദില്ലിയില്‍ 88.41 രൂപയാണ് പെട്രോളിന് വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.51 രൂപ പെട്രോളിനും 1.56 രൂപ ഡീസലിനും വര്‍ധിച്ചു. വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഇന്ധന നികുതി കുറക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി. വില കുറക്കുന്നതിനായി നികുതി കുറക്കില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിലും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. കൊവിഡിന് ശേഷം ആദ്യമായി ക്രൂഡ് ഓയില്‍ വില ബാരലിന് 61 രൂപയായി. കേന്ദ്ര-സംസ്ഥാന നികുതി പെട്രോളിന് 61 ശതമാനവും ഡീസലിന് 56 ശതമാനവുമാണ്. 32.9 രൂപയാണ് പെട്രോളിന് കേന്ദ്ര നികുതി. ഡീസലിന് 31.80 രൂപയും.